പെരുമ്പാവൂർ : നഗരമധ്യത്തിലെ നഗരസഭയുടെ ശുചിമുറി കേന്ദ്രീകരിച്ച് അനാശാസ്യപ്രവർത്തനം നടത്തിയ മൂന്നു പേര്‍ അറസ്റ്റില്‍. പെരുമ്പാവൂര്‍ നഗരമധ്യത്തിലെ നഗരസഭയുടെ ശുചിമുറി കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിയ മൂന്നു പേരാണ് പിടിയിലായത്.ശുചിമുറിയുടെ നടത്തിപ്പുകാരന്‍ ജോണിയും ആസാം സ്വദേശികളായ രണ്ട് യുവതികളുമാണ് പിടിയിലായത്. ശുചിമുറിയുടെ ഉള്‍ഭാഗം മൂന്നു മുറികളായി തിരിച്ചായിരുന്നു പെണ്‍വാണിഭം നടത്തിയിരുന്നത്.ആയിരം രൂപ നല്‍കി ശുചിമുറിയിലെ ഈ ഭാഗം വാടകയ്ക്ക് കൊടുത്ത ശേഷം മുന്നൂറു രൂപ ജോണി കമ്മീഷനായി വാങ്ങുകയായിരുന്നു പതിവെന്ന് പൊലീസ് പറഞ്ഞു. പൊലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.