ആലപ്പുഴ ചെട്ടികാട് നടുറോഡിൽ ​ഗുണ്ടകൾ തമ്മിൽ കത്തിക്കുത്ത്; ഒരാളുടെ നില ​ഗുരുതരം




ആലപ്പുഴ: ആലപ്പുഴ ചെട്ടികാട് നടുറോഡിൽ ​ഗുണ്ടകൾ തമ്മിൽ കത്തിക്കുത്ത്. നിരവധി കേസുകളിൽ പ്രതികളായ തുമ്പി വിനുവും ജോൺകുട്ടിയുമാണ് ഏറ്റുമുട്ടിയത്. ഇരുവർക്കും കുത്തേറ്റു. ചെട്ടികാട് ജംഗഷനിൽ മീൻ തട്ട് ഇടുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കത്തികുത്തിൽ കലാശിച്ചതെന്ന് നാട്ടുകാർ പറയുന്നു.

ഇന്ന് ഉച്ചയോട് കൂടിയാണ് സംഭവമുണ്ടായത്. ഇവർ തമ്മിൽ മുൻവൈരാ​ഗ്യമുണ്ടെന്നും പൊലീസ് പറയുന്നു. ഏറ്റുമുട്ടലിനൊടുവിൽ കയ്യിൽ കരുതിയിരുന്ന കത്തി ഉപയോ​ഗിച്ച് കുത്തുകയായിരുന്നു. ഇരുവർക്കും കുത്തേറ്റു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി, 2 ആംബുലൻസുകളിലായി ഇരുവരെയും ആശുപത്രിയിലെത്തിക്കുകയായിരുന്നു.

ഇരുവരെയും വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ആശിുപത്രിയിലും ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടായി എന്നും പൊലീസ് വ്യക്തമാക്കുന്നു. ഒരാളുടെ പരിക്ക് ​ഗുരുതരമാണെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
Previous Post Next Post