ഗോള്‍ പോസ്റ്റ് മറിഞ്ഞ് വീണ് തിരുവല്ല സ്വദേശിയായ ഏഴ് വയസ്സുകാരൻ മരിച്ചു





ചെന്നൈ: ഗോള്‍ പോസ്റ്റ് മറിഞ്ഞ് വീണ് മലയാളിയായ ഏഴ് വയസുകാരന്‍ മരിച്ചു. ആവഡിയിലെ വ്യോമസേനയുടെ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സിലാണ് സംഭവം.തിരുവല്ല സ്വദേശി രാജേഷ് പണിക്കരുടെയും ശ്രീലക്ഷ്മിയുടെയും മകന്‍ ആദ്വിക് ആണ് മരിച്ചത്.

 വെള്ളിയാഴ്ച വൈകുന്നേരം കുട്ടികള്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ കല്ലില്‍ ചാരി നിര്‍ത്തിയ ഗോള്‍ പോസ്റ്റ് മറിഞ്ഞ് കുട്ടിയുടെ തലയില്‍ വീഴുകയായിരുന്നു. അപകടം നടന്ന ഉടനെ ആദ്വികിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ചെന്നൈ ആവഡിയില്‍ വ്യോമസേന ജീവനക്കാരനാണ് ആദ്വികിന്റെ അച്ഛന്‍ രാജേഷ്. സംസ്‌കാരം ഇന്ന് രാവിലെ 11 ന് തിരുവല്ലയില്‍ നടന്നു . ആവഡിയിലെ സ്‌കൂളില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് അദ്വിക്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
Previous Post Next Post