ജോവാൻ മധുമല
പാമ്പാടി : പാമ്പാടി കാളച്ചന്തയിലെ കലുങ്കിന് വേണ്ടി കുഴിയെടുത്ത ഭാഗത്ത് രണ്ട് ബൈക്ക് യാത്രികർ വീണിരുന്നു കുഴിയിൽ വീണ രണ്ട് പേരും ആയുസിൻ്റെ ബലം കൊണ്ടാണ് രക്ഷപ്പെട്ടത് അപകടകരമായ രീതിയിൽ ഉള്ള ഈ കുഴിയെക്കുറിച്ച് ഇന്ന് രാവിലെ പാമ്പാടിക്കാരൻ ന്യൂസ് വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു വാർത്ത ജനങ്ങൾക്ക് ഇടയിൽ വലിയ ചർച്ചയായിരുന്നു ഇതിനെ തുടർന്ന് മണിക്കൂറുകൾക്ക് ഉള്ളിൽ ഹൈവേ അതോരിട്ടിയുടെ അധികാരപ്പെട്ടവർ മെറ്റൽ ഇറക്കി കുഴി മൂടാനുള്ള പണികൾ ആരംഭിച്ചു കഴിഞ്ഞ അഞ്ച് വർഷക്കാലമായി ജനകീയ പ്രശ്നങ്ങളിൽ ശക്തമായ ഇടപെടൽ നടത്തുന്ന വാർത്താ ചാനൽ ആണ് പാമ്പാടിക്കാരൻ ,എന്ത് തന്നെ ആണെങ്കിലും വാർത്ത ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ നടപടി എടുത്ത അധികാരികൾക്ക് നന്ദി