ഡബ്ലിൻ: അഭയാർത്ഥി പ്രശ്‌നം പരിഹരിക്കുന്നതിന്റെ ഭാഗമായി നാടുകടത്തൽ ഓപ്ഷൻ പരിഗണിക്കാൻ അയർലണ്ടും
ഇതിനായി ചാർട്ടേഡ് വിമാനങ്ങൾ ഏർപ്പാട് ചെയ്യാനുള്ള ശ്രമങ്ങൾ തുടങ്ങിയതായി പുതിയ ജസ്റ്റിസ് മന്ത്രി ജിം ഒ കല്ലഗൻ വ്യക്തമാക്കി. ജനുവരിയിൽ ലഭിച്ച ഇൻ്റർനാഷണൽ പ്രൊട്ടക്ഷൻ അപേക്ഷകളിൽ 80%വും തള്ളി
ജനുവരിയിൽ ലഭിച്ച ഇൻ്റർനാഷണൽ പ്രൊട്ടക്ഷൻ അപേക്ഷകളിൽ 80 ശതമാനത്തിലധികവും നിരസിച്ചതായി ജസ്റ്റിസ് മന്ത്രി പറഞ്ഞു. ഇൻ്റർനാഷണൽ പ്രൊട്ടക്ഷൻ തേടി വളരെയധികം ആളുകൾ അയർലണ്ടിലേക്ക് വരുന്നുണ്ടെന്നും എന്നാൽ അവർക്ക് അതിന് അർഹതയില്ലെന്നും മന്ത്രി ജിം ഒ കല്ലഗൻ പറഞ്ഞു.
കഴിഞ്ഞ വർഷം 14,000 അപേക്ഷകളാണ് പ്രോസു നമ്മയാത്. ആദ്യ ഘട്ടത്തിൽത്തന്നെ 65 ശതമാനത്തിലധികം നിരസിക്കപ്പെട്ടു.ഈ വർഷം 15,000 പേർ അയർലണ്ടിൽ എത്തുമെന്നാണ് കരുതുന്നത്. അർഹതയില്ലാത്തവരാണ് അഭയാർത്ഥികളായെത്തുന്നവരിൽ അധികമെന്നും മന്ത്രി വ്യക്തമാക്കി. അർഹതയില്ലാത്തവരെ രാജ്യത്ത് നിലനിർത്തുന്ന പ്രശ്നമില്ലെന്ന് മന്ത്രി വ്യക്തമാക്കി.
അന്താരാഷ്ട്ര സംരക്ഷണം തേടുന്നവർക്ക് താമസസൗകര്യം ആവശ്യമാണെങ്കിലും അതിനായി താനും മൈഗ്രേഷൻ സഹമന്ത്രി കോളം ബ്രോഫിയും വലിയ റിസ്കൊന്നും എടുക്കില്ലെന്നും ഒ കല്ലഗൻ പറഞ്ഞു.
പരിശോധനയിൽ പരാജയപ്പെട്ട അപേക്ഷകരെയാണ് അവരുടെ മാതൃ്യരാജ്യങ്ങളിലേക്ക് തിരിച്ചയക്കുക.യൂറോപ്യൻ യൂണിയൻ അതിർത്തി ഏജൻസിയായ ഫ്രോണ്ടക്‌സുമായി സഹകരിച്ചാകും ഇത് നടപ്പാക്കുക.വിമാനങ്ങൾ ചാർട്ടർ ചെയ്യുന്ന നടപടികൾ ആരംഭിച്ചതായി മന്ത്രി പറഞ്ഞു.
ഫ്രോണ്ടെക്സസ് ഏകോപിപ്പിക്കുന്ന ജോയിൻ്റ് റിട്ടേൺ ഓപ്പറേഷനുകളിൽ പങ്കെടുക്കുന്നതിൻ്റെ സാധ്യതകൾ പരിശോധിച്ചുവരികയാണെന്ന് സർക്കാർ സ്ഥിരീകരിച്ചു.അയർലണ്ട് ഫ്രോണ്ടെക്‌സിൽ അംഗമല്ലെങ്കിലും ഇ യു രാജ്യങ്ങൾക്ക് സംയുക്ത പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ ഇതിലൂടെ കഴിയും.
2023ൽ സംയുക്ത റിട്ടേൺ ഓപ്പറേഷനുസരിച്ച് 18,310 പേരെ ഫ്രോണ്ടെക്സസ് യൂറോപ്യൻ യൂണിയനിൽ നിന്ന് നീക്കി.2023ന്റെ രണ്ടാം പകുതിയിൽ മാത്രം 150ലധികം നിർബന്ധിത റിട്ടേൺ ഫ്ളൈറ്റുകളാണ് ഇതിനായി ഓപ്പറേറ്റ് ചെയ്തത്.
അയർലണ്ട് പക്ഷെ കഴിഞ്ഞ വർഷങ്ങളിൽ ഇക്കാര്യത്തിൽ കാര്യമായ നടപടിയൊന്നും എടുത്തില്ല. അയർലണ്ടിലെ ഗ്രീൻപാർട്ടി അനധികൃത അഭയാർത്ഥികളെ ചങ്കോട് ചേർത്ത് നിർത്തിയതാണ് ഇതിന് കാരണമായത്.
നാൾക്കുനാൾ പെരുകുന്ന അഭയാർത്ഥികൾ
രാജ്യത്തേയ്ക്കെത്തുന്ന അഭയാർത്ഥികളുടെ എണ്ണം നാൾക്കുനാൾ പെരുകുകയാണ്. എല്ലാവർക്കും അക്കൊമൊഡേഷൻ നൽകുന്നതിന് കഴിയുന്നുമില്ല. ഇതിനകം 33000അഭയാർത്ഥികളാണ് രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ കഴിയുന്നത്.ഇവരിൽ ബഹുഭൂരിപക്ഷവും ഒരു പ്രത്യേക മതാധിപത്യ മേഖലകളിൽ നിന്നും വന്നവരാണ്. ഈ വർഷം ഒരുമാസത്തിനകം തന്നെ 1000ലേറെ അഭയാർത്ഥികളും ഇവിടേയ്ക്കെത്തി. ഇവർക്കെല്ലാം താമസസൗകര്യം കണ്ടെത്തുകയെന്നത് സാധ്യമായ കാര്യമല്ലെന്ന് മന്ത്രി വ്യക്തമാക്കി. അതിനാലാണ് നാടുകടത്തുന്നത് പരിഗണിക്കുന്നത്.
അതിർത്തി സുരക്ഷയോടും അനധികൃത കുടിയേറ്റത്തോടും അയഞ്ഞതും അശ്രദ്ധവുമായ സമീപനം സ്വീകരിക്കാൻ ഒരു രാജ്യത്തിനും കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.ഇതൊരു സുരക്ഷാ പ്രശ്‌നമാണ്. ഒപ്പം അവകാശ പ്രശ്‌നവുമാണെന്ന് മനസ്സിലാക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
പാൻഡെമികിനുശേഷം, ഉക്രൈയിൻ അഭയാർത്ഥികളെ രാജ്യം സ്വാഗതം ചെയ്‌തു. ഇതിനൊപ്പം അയർലണ്ടിലേക്ക് വരുന്ന മറ്റ് അഭയാർത്ഥികളുടെ എണ്ണവും നിയന്ത്രണാതീതമായി. ചാർട്ടേഡ് വിമാനങ്ങൾക്കുള്ള മൂന്ന് വർഷത്തെ ചെലവ് 5 മില്യൺ യൂറോയാകുമെന്നാണ് കണക്കാക്കുന്നത്.
നാടുകടത്തൽ ഉത്തരവുകൾ നടപ്പാക്കാൻ ആവശ്യമായ വിഭവങ്ങൾ ഗാർഡാ നാഷണൽ ഇമിഗ്രേഷൻ ബ്യൂറോയ്ക്ക് ഉണ്ടോയെന്ന് പരിശോധിക്കും.ഇല്ലെങ്കിൽ അത് ക്രമീകരിക്കും.വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് തങ്ങുന്ന ആളുകളെയും നീക്കം ചെയ്യും. ഈ വർഷം ഇത്തരത്തിലുള്ളതും അല്ലാത്തതുമായ കൂടുതൽ നാടുകടത്തൽ ഉത്തരവുകളുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.കഴിഞ്ഞ വർഷം നവംബർ വരെ 830 പേരെയാണ് നാടുകടത്തിയത്.
എ ആർ പിയുടെ കാര്യത്തിലും തീരുമാനം
അതേസമയം, ഉക്രേനിയൻ അഭയാർത്ഥികളെ സ്വീകരിച്ച വീട്ടുടമസ്ഥർക്കുള്ള നികുതി രഹിത പേയ്മെൻ്റുകൾ മാർച്ച് 31 ന് അവസാനിക്കില്ലെന്ന് ജസ്റ്റിസ് മന്ത്രിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ വ്യക്തമാക്കി.ഈ പദ്ധതി നീട്ടണമെന്ന ആവശ്യം ഐറിഷ് റെഡ് ക്രോസ് അടക്കമുള്ള വിവിധ ഏജൻസികൾ മുന്നോട്ടുവെച്ചിരുന്നു. പദ്ധതി നിശ്ചിത കാലയളവിലേക്ക് നീട്ടുന്നതിനും ഘട്ടം ഘട്ടമായി നിർത്തലാക്കുന്നതിനും തീരുമാനമുണ്ടാകുമെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു.
അക്കൊമഡേഷൻ റെക്കഗ്നിഷൻ പേയ്മെൻ്റ് (എ ആർ പി) ഉക്രൈയ്നിൽ നിന്നുള്ള അഭയാർത്ഥികളെ പാർപ്പിക്കുന്നവർക്ക് മാസം തോറും 800 യൂറോയാണ് നൽകുന്നത്.പദ്ധതിയുടെ നടത്തിപ്പ് ഇക്വാളിറ്റി വകുപ്പിൽ നിന്ന് നീതിന്യായ വകുപ്പിലേക്ക് മാറ്റുകയാണെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു.
രാജ്യത്തുടനീളം 35,700 ഉക്രൈയിൻകാരാണ് 15,500 ഹോസ്റ്റുകളായി കഴിയുന്നത്.ഇതിനകം 239 മില്യൺ യൂറോയിലധികം ഇതിനായി ചെലവിട്ടു.ഈ പേയ്മെന്റ് ഗുരുതരമായ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നതായി സിൻഫെയിൻ ആരോപിച്ചു.വാടകയ്‌ക്കെടുക്കാൻ ആഗ്രഹിക്കുന്ന കുടുംബങ്ങളെ ഇത് ദോഷകരമായി ബാധിക്കുന്നു.ഭൂവുടമകൾക്ക് സർക്കാർ നികുതി രഹിതമായി നൽകുന്ന 80 0യൂറോ 1.600 യൂറോയ്ക്ക് തത്തുല്യമാണ്.ഇത് വീട് മറ്റുള്ളവർക്ക് വാടകയ്ക്ക് നൽകുന്നതിനെ തടസ്സപ്പെടുത്തുന്നു-സിൻഫെയിൻ വക്താവ് പറഞ്ഞു.
തുടങ്ങിവെച്ച് വഷളാക്കിയത് ആ ഇന്ത്യൻ വംശജൻ
എങ്കിലും രാജ്യത്തിൻ്റെ എല്ലാ മേഖലകളിലും കയറിക്കൂടി അവകാശവാദം ഉന്നയിക്കുന്ന അനധികൃത അഭയാർത്ഥികളെ കണ്ടു പിടിച്ചു പുറത്താക്കുക ഏറെ പ്രയാസമായിരിക്കും. സക്കാർ ചിലവിൽ ചൊല്ലും. ചിലവും നൽകി ഗ്രീനും ലിയോ വരദ്‌കറും പോറ്റി വളർത്തിയ അഭയാർത്ഥികൾ തീരുമാനം വന്നതറിഞ്ഞ് ഇപ്പോൾ താമസിപ്പിച്ചിരിക്കുന്ന ഹോട്ടലുകളും താമസ സ്ഥലങ്ങളും വിട്ട് പൊതുസമൂഹത്തിനിടയിലേയ്ക്ക് മാറി താമസിക്കാൻ തുടങ്ങിക്കഴിഞ്ഞു. രാജ്യത്തെവിടെയെക്കെങ്കിലും ഇവർ 'മുങ്ങിയാൽ'കണ്ടു പിടിക്കാൻ അധികൃതർ പാടുപെടേണ്ടി വരും ആയിരക്കണക്കിന് അനധികൃത അഭയാർത്ഥികളാണ് ലിയോ വരദ്‌കറുടെ ഭരണകാലത്ത് അയർലണ്ടിൽ എത്തിയത്.അയർലണ്ടിൻ്റെ നാശത്തിന് കാരണമായ അനധികൃത അഭയാർത്ഥി പ്രവാഹത്തിന് കാരണക്കാരനായ മുൻ പ്രധാനമന്ത്രി ഇപ്പോൾ ദുബൈയിലേക്ക് താമസം മാറ്റാനുള്ള ഒരുക്കത്തിലാണ്.