
ആറ്റുകാല്‍ പൊങ്കാലയോട് അനുബന്ധിച്ച് മലബാറില്‍ നിന്നും തിരുവനന്തപുരത്തേക്ക് സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന് റെയില്‍വെ സഹമന്ത്രി വി.സോമണ്ണയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദന്‍. ആറ്റുകാല്‍ പൊങ്കാലയുടെ തലേദിവസമായ മാര്‍ച്ച് 12ന് കണ്ണൂര്‍ – തിരുവനന്തപുരം (12081) മംഗലാപുരം- തിരുവനന്തപുരം വന്ദേഭാരത് (20631) തുടങ്ങിയ ട്രെയിനുകള്‍ മെയിന്റനന്‍സ് വര്‍ക്ക് കാരണം സര്‍വീസ് നടത്തില്ലെന്ന് അറിയിച്ചിരുന്നു. ഭക്തരുടെ ബുദ്ധിമുട്ട് പരിഗണിച്ച് അന്നേ ദിവസം ട്രെയിന്‍ സര്‍വീസ് നടത്തണമെന്ന് അദ്ദേഹം മന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.