ദില്ലി തെരഞ്ഞെടുപ്പ്..സിപിഐ, സിപിഎം സ്ഥാനാർത്ഥികൾ വമ്പിച്ച തോൽവിയിലേക്ക്, കിട്ടിയത് മൂന്നക്ക വോട്ടുകൾ മാത്രം….



ദില്ലി നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ അവസാനിക്കാനിരിക്കെ സിപിഎം, സിപിഐ സ്ഥാനാർത്ഥികൾക്ക് ലഭിച്ചത് ചുരുക്കം വോട്ടുകൾ. വികാസ്പുരി മണ്ഡലത്തിൽ വോട്ടെണ്ണൽ നാല് റൗണ്ട് കഴിഞ്ഞപ്പോള്‍ സിപിഐക്ക് ലഭിച്ചത് 104 വോട്ടുകളാണ്. കരാവല്‍ നഗര്‍ മണ്ഡലത്തിൽ 9 റൗണ്ട് എണ്ണിക്കഴിയുമ്പോൾ സിപിഎം സ്ഥാനാര്‍ത്ഥിക്ക് കിട്ടിയത് 273 വോട്ടും ബദാര്‍പൂര്‍ മണ്ഡലത്തിൽ 7 റൗണ്ട് എണ്ണിക്കഴിഞ്ഞപ്പോൾ സിപിഎം സ്ഥാനാര്‍ത്ഥിക്ക് 96 വോട്ടുകളുമാണ് കിട്ടിയത്. അതിനിടെ, തെരഞ്ഞെടുപ്പ് തോൽവിയിൽ ഇന്ത്യ സഖ്യത്തിനെതിരെ വിമർശനവുമായി സിപിഐ രം​ഗത്തെത്തി. 


        

Previous Post Next Post