ഒമാനിൽ ഒഴുക്കിൽപ്പെട്ട് യുവ മലയാളി ഡോക്ടർ മരിച്ചു...


മസ്ക‌ത്ത്:    മലപ്പുറം കോക്കൂർ സ്വദേശി വട്ടത്തൂർ വളപ്പിൽ വീട്ടിൽ ഡോ. നവാഫ് ഇബ്രാഹിം (34) ഒമാനിലെ ഇബ്രിക്ക് സമീപം വാദി ദാമിൽ ഒഴുക്കിൽപ്പെട്ട് മരിച്ചു. കഴിഞ്ഞ ദിവസം കുടുംബത്തോടൊപ്പം ഇവിടെ എത്തിയതായിരുന്നു. നിസ ആശുപത്രിയിലെ എമർജൻസി വിഭാഗത്തിലെ ജീവനക്കാരനായിരുന്നു 
ഡോ. നവാഫ് ഇബ്രാഹിം.

ഭൗതികശരീരം ഇബ്രി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയതായും കൂടെയുണ്ടായിരുന്ന ഭാര്യ നിശിയയും മകൻ രണ്ട് വയസ്സുകാരൻ നഹാൻ നവാഫും സുരക്ഷിതരാണെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
Previous Post Next Post