മസ്കത്ത്: മലപ്പുറം കോക്കൂർ സ്വദേശി വട്ടത്തൂർ വളപ്പിൽ വീട്ടിൽ ഡോ. നവാഫ് ഇബ്രാഹിം (34) ഒമാനിലെ ഇബ്രിക്ക് സമീപം വാദി ദാമിൽ ഒഴുക്കിൽപ്പെട്ട് മരിച്ചു. കഴിഞ്ഞ ദിവസം കുടുംബത്തോടൊപ്പം ഇവിടെ എത്തിയതായിരുന്നു. നിസ ആശുപത്രിയിലെ എമർജൻസി വിഭാഗത്തിലെ ജീവനക്കാരനായിരുന്നു
ഡോ. നവാഫ് ഇബ്രാഹിം.