പാമ്പാടി കാളച്ചന്തയിലെ കലുങ്ക് പണി മനുഷ്യ ജീവൻ എടുക്കുമോ ,ഒരാഴ്ച്ചക്കുള്ളിൽ കലുങ്കിന് കുഴിച്ച കുഴിയിൽ വീണത് രണ്ട് പേർ !


✒️ ജോവാൻ മധുമല 
പാമ്പാടി : പാമ്പാടി കാളച്ചന്തയിലെ  കലുങ്ക് പണി മനുഷ്യ ജീവൻ എടുക്കുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ  കഴിഞ്ഞ ഒരാഴ്ച്ചക്കുള്ളിൽ കലുങ്കിന് കുഴിച്ച കുഴിയിൽ വീണത് രണ്ട് ഇരുചക്ര യാത്രികരാണ് രാത്രിയിലാണ് രണ്ട് അപകടവും നടന്നത് പാമ്പാടി ടൗണിൽ ഒട്ടുമിക്ക തെരുവുവിളക്കുകളും പ്രവർത്തിക്കാറില്ല ഇത് അപകട സാധ്യത കൂട്ടുന്നു കലുങ്ക് പണി ഇപ്പോൾ നടക്കുന്നില്ല  കോൺക്രീറ്റ് ചെയ്ത സ്ളാബിന് ഉറപ്പു കിട്ടുവാൻ വേണ്ടിയാണ് ഇപ്പോൾ പണി തുടരാത്തത് എന്നറിയുന്നു 

പക്ഷെ  ഇരുവശത്തും മണ്ണ് നിറക്കാത്തതിനാൽ  വലിയ കുഴികൾ ആണ് 
ഈ കുഴിയിലാണ് രണ്ട് ഇരുചക്ര യാത്രികർ വാഹനം ഉൾപ്പെടെ വീണത് ,എത്രയും വേഗം മണ്ണിട്ട് ഇരുവശവും അടക്കാത്ത പക്ഷം അപകടം വീണ്ടും സംഭവിക്കുമെന്ന് നാട്ടുകാർ പാമ്പാടിക്കാരൻ ന്യൂസിനോട് പറഞ്ഞു
Previous Post Next Post