തൃശൂരിൽ ലഹരിയ്ക്ക് അടിമയായ മകന്‍ അമ്മയുടെ കഴുത്തറുത്തു…വീട്ടമ്മക്ക്…:



തൃശ്ശൂര്‍ കൊടുങ്ങല്ലൂരിലെ അഴീക്കോട് മകന്‍ അമ്മയുടെ കഴുത്തറുത്തു.അതീവ ഗുരുതരാവസ്ഥഥയിലായ വീട്ടമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകന്‍ ലഹരി അടിപ്പെട്ടാണ് അക്രമം നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി.ഞായറാഴ്ച രാത്രിയാണ് അഴീക്കോട് മരപ്പാലത്തിന് സമീപം ഊമന്തറ അഴുവേലിക്കകത്ത് ജലീലിന്റെ ഭാര്യ സീനത്തി നെയാണ് 24 വയസ്സുകാരന്‍ മകന്‍ മുഹമ്മദ് ആക്രമിച്ചത്. മുഹമ്മദ് ലഹരി ഉപയോഗിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ മാതാവും പിതാവും ശ്രമിച്ചതാണ് ആക്രമണത്തിലേക്ക് നയിച്ചത്. ഇടതുകൈകൊണ്ട് മാതാവിന്റെ മുടിയില്‍ ചുരുട്ടിപ്പിടിച്ച ശേഷം വലതു കൈയില്‍ കരുതിയ കത്തി ഉപയോഗിച്ച് കഴുത്തറുക്കുകയായിരുന്നു. കൊലപ്പെടുത്തണമെന്ന് ലക്ഷ്യമിട്ടായിരുന്നു ആക്രമണം.


Previous Post Next Post