പാമ്പാടിയിൽ വയോധികയുടെ സ്വർണ്ണമാല ബൈക്കിൽ എത്തിയ യുവാക്കൾ പിടിച്ചു പറിച്ചു സംഭവം ഇന്ന് രാവിലെ



പാമ്പാടി : പാമ്പാടിയിൽ വയോധികയുടെ സ്വർണ്ണമാല ബൈക്കിൽ എത്തിയ യുവാവ് പിടിച്ചു പറിച്ചു  ഇന്ന് രാവിലെ  7 30 ഓടെ ബൈക്കിൽ എത്തിയ രണ്ട്  ചെറുപ്പക്കാരാണ് ആലാംമ്പള്ളി മാന്തുരുത്തി റോഡിൽ വച്ച് മാല പൊട്ടിച്ച് കടന്നുകളഞ്ഞത് സംഭവസമയത്ത് ഓടിക്കൂടിയ നാട്ടുകാർ പാമ്പാടി പോലീസിനെ വിവരം അറിയിച്ചു തുടർന്ന് പോലീസ് സ്ഥലത്തെത്തി മാലയുടെ പകുതി വയോധികയുടെ കൈയ്യിൽ ഉണ്ട് ബാക്കി പകുതിയാണ് മോഷ്ടാക്കൾ കൊണ്ടുപോയത് 
തൊട്ടടുത്ത കടയിലെ C C TV പ്രവർത്തനരഹിതമായതിനാൽ മാല പൊട്ടിച്ച ദൃശ്യങ്ങൾ ലഭ്യമായിട്ടില്ല മോഷ്ടാക്കൾ മോഷണശേഷം കോട്ടയം ഭാഗത്തേയ്ക്ക് ബൈക്കിൽ പോയതായി വയോധിക പറഞ്ഞു  പാമ്പാടി പോലീസ് അന്യേഷണമാരംഭിച്ചു പ്രതിയെ ഉടൻ പിടികൂടുമെന്ന്  പാമ്പാടി SH0 റിച്ചാർഡ് വർഗീസ് പാമ്പാടിക്കാരൻ ന്യൂസിനോട് പറഞ്ഞു 
Previous Post Next Post