മലപ്പുറം സ്വദേശിയായ വിജേഷ് നാരായണൻ ആണ് പൊലീസ് പിടിയിലായത്. കൗണ്ടറിന്റെ ഷട്ടർ താഴ്ത്തിയിട്ട് എടിഎം തകർക്കാൻ ശ്രമിക്കുന്നതിനിടയിൽ അതുവഴി എത്തിയ കൺട്രോൾ റൂം പൊലീസ് വാഹനത്തിലെ ഉദ്യോഗസ്ഥർ പ്രതിയെ പിടി കൂടുകയായിരുന്നു.
മൂന്നു പൊലീസുകാർ ചേർന്നാണ് പ്രതിയെ കീഴ്പ്പെടുത്തിയത്. എടിഎം തകർക്കാനായി കൊണ്ടുവന്ന ആയുധങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്