കോഴിക്കോട്: ഹോട്ടൽ മുറിയിൽ വച്ച് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ ദൃശ്യങ്ങൾ പുറത്ത്. മുക്കം കോഴിക്കോട് റോഡിൽ മാമ്പറ്റയിൽ പുതുതായി ആരംഭിച്ച സങ്കേതം എന്ന ഹോട്ടലിലെ ജീവനക്കാരിയായ പയ്യന്നൂർ സ്വദേശിനിക്കു നേരെയാണ് ശനിയാഴ്ച രാത്രി 11 മണിയോടെ പീഡന ശ്രമം നടന്നത്.
സംഭവ സമയത്ത് യുവതി ഫോണിൽ ഗെയിം കളിച്ചുക്കൊണ്ടിരിക്കുകയായിരുന്നു. അതിനാൽ ക്യാമറ ആയിരുന്നതിനാൽ വിഡിയോ റെക്കോർഡാവുകയായിരുന്നു. യുവതി വലിയ ശബ്ദത്തിൽ പീഡന ശ്രമം തടയാൻ ശ്രമിക്കുന്നതി ദൃശ്യങ്ങൾ വ്യക്തമാണ്.
പിന്നീട് ഹോട്ടൽ കെട്ടിടത്തിൽ നിന്നും പെൺകുട്ടി താഴേക്ക് ചാടുകയായിരുന്നു. വീഴ്ചയിൽ നട്ടെല്ലിനു പരുക്കേറ്റ യുവതി കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഹോട്ടൽ ഉടമ ഉപദ്രവിക്കാൻ ശ്രമിച്ചപ്പോള്‍ താഴേക്കു ചാടിയെന്നാണു പെൺകുട്ടി പൊലീസിനു മൊഴി നൽകിയത്. ഹോട്ടൽ ഉടമ ദേവദാസ്, റിയാസ്, സുരേഷ് എന്നിവർക്കെതിരെയാണു കേസ്. ഇവരെ ഇതുവരെ കസ്റ്റഡിയിൽ എടുത്തിട്ടില്ല.