പരാതിയുമായി പഞ്ചായത്തിലെത്തി.. പഞ്ചായത്ത് മെമ്പറെ വാക്കത്തി ഉപയോഗിച്ച് വെട്ടി.. വെട്ടേറ്റത് കോട്ടയം മൂന്നിലവ് പന്ത്രണ്ടാം വാര്‍ഡ് മെമ്പർ അജിത് ജോര്‍ജിന്


പഞ്ചായത്ത് മെമ്പറെ വെട്ടി പരിക്കേല്‍പ്പിച്ചു. ലീഗല്‍ സര്‍വീസിന്റെ അദാലത്തില്‍ പങ്കെടുക്കാനെത്തിയ പഞ്ചായത്ത് മെമ്പര്‍ അജിത് ജോര്‍ജിനെയാണ് വെട്ടി പരിക്കേല്‍പ്പിച്ചത്. മീനച്ചില്‍ ലീഗല്‍ സര്‍വീസ്സ് അതോറിറ്റിയുടെ അദാലത്തില്‍ പങ്കെടുക്കാനായിരുന്നു അജിത് ജോര്‍ജ് എത്തിയത്.കോട്ടയം മൂന്നിലവ് പന്ത്രണ്ടാം വാര്‍ഡ് മെമ്പറാണ് അജിത് ജോര്‍ജ്. മെമ്പറെ കാണാന്‍ പരാതിയുമായി എത്തിയ ജോണ്‍സന്‍ പാറക്കന്‍ എന്നയാളാണ് ആക്രമണം നടത്തിയത്.പരിക്കേറ്റ അജിത്തിനെ ഇരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


        



Previous Post Next Post