ബില്‍ തുക നല്‍കിയില്ല… റെയില്‍വേ ഡിവിഷനിലെ കസേരയും മേശയും എസിയും കമ്പ്യൂട്ടറും ജപ്തി ചെയ്തു



റെയിൽവേ ഡിവിഷൻ ഓഫീസിലെ കസേര, മേശ, എസി, കമ്പ്യൂട്ടർ തുടങ്ങിയവ ജപ്തി ചെയ്യാൻ കോടതി ഉത്തരവ്.പാലക്കാട് റെയിൽവേ ഡിവിഷന് കീഴിലെ റെയിൽവേ സ്റ്റേഷനുകളിൽ വാട്ടർ പ്യൂരിഫയർ സ്ഥാപിച്ച കമ്പനി ബിൽ തുക കിട്ടാത്തതിനെ തുടർന്ന് കോടതിയെ സമീപിക്കുകയായിരുന്നു. നേരത്തെ, എംഎസ്എംഇ ഫെസിലിറ്റേഷൻ കൗൺസിൽ റെയിൽവേ സ്വകാര്യ കമ്പനിക്ക് തുക നൽകണമെന്ന് ഉത്തരവിട്ടിരുന്നു. 

ഇതിനെതിരെ റെയിൽവേ, ചെന്നൈ ഹൈക്കോടതിയിൽ അപ്പീൽ നൽകിയെങ്കിലും തള്ളി. തുടർന്ന് ചെറിയ തുക മാത്രമാണ് കമ്പനിക്ക് റെയിൽവേ നൽകിയത്. മുഴുവൻ തുകയും കണ്ടെത്താൻ വേണ്ടി കമ്പനി പാലക്കാട് അഡീ. ജില്ലാ സെഷൻസ് കോടതിയെ സമീപിക്കുകയായിരുന്നു.  ഇക്കഴിഞ്ഞ 25നാണ് കോടതി റെയിൽവേയുടെ വസ്തുക്കൾ ജപ്തി ചെയ്തു വിൽപ്പന നടത്തി കമ്പനിക്ക് പണം നൽകാൻ ഉത്തരവിട്ടത്. എന്നാല്‍ ഇതിനെതിരെ അപ്പീൽ നല്‍കുമെന്ന് പാലക്കാട് റെയിൽവെ ഡിവിഷൻ അറിയിച്ചു.


Previous Post Next Post