സെപ്റ്റംബർ 11ന് തൊഴിലാളികളെ ഉൾക്കൊള്ളിച്ച് പാർലമെന്റ് മാർച്ച് സംഘടിപ്പിക്കും. പ്രതിഷേധത്തിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിൽ സെമിനാറുകൾ കാൽനട ജാഥ എന്നിവയും സംഘടിപ്പിക്കും.
പ്രതിഷേധങ്ങളുടെ ഭാഗമായി ജൂലൈ 19ന് ദില്ലിയിൽ വെച്ച് ദേശീയ കൺവെൻഷൻ സംഘടിപ്പിക്കും. സെപ്റ്റംബർ 11ന് പാർലമെന്ററി പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്നും ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡണ്ട് എ എ റഹീം എംപി പറഞ്ഞു .
ഐടി മേഖലകളിൽ അടക്കം തൊഴിലാളികളുടെ ജോലിഭാരം വർധിച്ചു വരികയാണെന്നും അന്ന സെബാസ്റ്റ്യൻ മരണം അതിനുദാഹരണമാണെന്നും എംപി പറഞ്ഞു. ഐടി മേഖലയിലെ പ്രതിസന്ധികൾ ചർച്ച ചെയ്യുന്നതിനായി വിവിധ സംസ്ഥാനങ്ങളിലെ ഐടി ഹബ്ബുകളും ആയി യോഗം ചേരും. ജീവിതനിലവാരം മെച്ചപ്പെടുത്താനുള്ള വരുമാനം തൊഴിലാളികൾക്ക് ലഭ്യമാകുന്നില്ലെന്നും ടാർഗറ്റുകളും സിബിൽ സ്കോറും യുവാക്കൾക്ക് തലവേദനയായി മാറിയെന്നും എം പി കൂട്ടി ചേർത്തു. അതേസമയം ബംഗാൾ ത്രിപുര സംസ്ഥാനങ്ങളിൽ ഡിവൈഎഫ്ഐക്കു വലിയ മുന്നേറ്റം ഉണ്ടായെന്നു ബംഗാളിൽ അമ്പതിനായിരം പേരും ത്രിപുരയിൽ 17000 പേരും ഡിവൈഎഫ്ഐ അംഗത്വം നേടിയെന്നും എംപി പറഞ്ഞു.