കൊച്ചിയിൽ ട്രാൻസ് വുമണിനെ ആക്രമിച്ച കേസ്; രണ്ട് പേർ കസ്റ്റഡിയിൽ

 

കൊച്ചി: പാലാരിവട്ടത്ത് ട്രാൻസ്‌ വുമണിനെ ആക്രമിച്ച കേസിൽ രണ്ട് പേർ കസ്റ്റഡിയിൽ. പള്ളുരുത്തി സ്വദേശികളെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇരുവരെയും ചോദ‍്യം ചെയ്ത് വരുകയാണെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തിനിരയായ ട്രാൻസ്‌ വുമൺ ഇവരെ തിരിച്ചറിയേണ്ടതുണ്ടെന്നും അതിനു ശേഷമെ അറസ്റ്റ് ചെയ്യൂവെന്നും പൊലീസ് അറിയിച്ചു. വെള്ളിയാഴ്ച പുലർച്ചെ 2 മണിയോടെ പാലാരിവട്ടം മെട്രൊ സ്റ്റേഷന് സമീപമായിരുന്നു സംഭവം.

മെട്രൊ സ്റ്റേഷന് സമീപം സുഹൃത്തിനെ കാത്തിരുന്ന ട്രാൻസ് വുമണാണ് ആക്രമിക്കപ്പെട്ടത്. ഇവരെ ഒരാൾ അസഭ്യം പറയുകയും ഇരുമ്പ് വടി കൊണ്ട് മർദിക്കുകയുമായിരുന്നു. മർദനത്തിൽ ട്രാൻസ് വുമണിന് കാലിനും കൈവിരലിനും പരുക്കേറ്റിരുന്നു. പാലാരിവട്ടത്ത് താമസിക്കുന്ന ബന്ധുവിനെ കണ്ടതിന് ശേഷം തിരിച്ച് താമസ സ്ഥലത്തേക്ക് പോകുന്നതിനിടെയായിരുന്നു മർദനമേറ്റത്.
Previous Post Next Post