ജീവൻ നിലനിൽക്കുന്നത് ഭൂമിയിൽ മാത്രമാണ്.ഏകദേശം നാലര ബില്യൺ വർഷങ്ങൾക്ക് മുൻപ് ഭൂമി രൂപപ്പെട്ടതായാണ് കരുതുന്നത്.തുടർന്ന് ഭൂമിയിൽ നിരവധി പരിണാമങ്ങളും സംഭവിച്ചിട്ടുണ്ട് .എത്ര തന്നെ ശാസ്ത്രം വികസിച്ചെന്ന് പറഞ്ഞാലും ഇന്നും ഭൂമിയിൽ നടക്കുന്ന പല കാര്യങ്ങളിലും വ്യക്തമായ ഉത്തരം കണ്ടെത്താൻ ഇതുവരെയും മനുഷ്യന് കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം. 2025 തുടക്കത്തോടെ വീണ്ടും ചർച്ചയാവാൻ തുടങ്ങിയതാണ് ലോകാവസാനം എന്നത്. അടുത്തിടെ കടലിന്റെ അടിത്തട്ടിൽ ഉള്ള ഓർ മത്സ്യങ്ങൾ കരയിലേക്ക് വരാൻ തുടങ്ങിയതാണ് പ്രധാന കാരണമായി ഇതിന് ചൂണ്ടിക്കാണിക്കുന്നത്. ഇത് ഭൂകമ്പ സൂചനയാണെന്നും ലോകാവസാനത്തിന്റെ അടയാളമാണ് എന്നും പലരും സോഷ്യൽ മീഡിയയിൽ കുറിക്കുന്നു. സോഷ്യൽ മീഡിയയിൽ ഇതിനെക്കുറിച്ചുള്ള ചർച്ചകൾ ചൂടുപിടിക്കുകയാണ് ഈ ചർച്ചകൾക്ക് പിന്നിലുള്ള കാരണം എന്താണെന്ന് വ്യക്തമായി നോക്കാം.
കടലിന്റെ ആഴങ്ങളിൽ കാണപ്പെടുന്ന ഓർ മൽസ്യങ്ങൾക്ക് ദുരന്തങ്ങളെ മുൻകൂട്ടി കാണാനാകും എന്ന് വിശ്വസിക്കപ്പെടുന്നു .ജീവനോടെയോ അല്ലാതെയോ ഇവ കരയ്ക്ക് അടിഞ്ഞാൽ ദുരന്തം സംഭവിക്കും എന്നാണ് ജപ്പാൻ അടക്കമുള്ള ചില ഏഷ്യൻ രാജ്യങ്ങൾ വിശ്വസിക്കുന്നത്. ലോകത്ത് എല്ലുള്ള മത്സ്യങ്ങളിൽ വെച്ച് ഏറ്റവും നീളമുള്ള മത്സ്യം ആണ് ഓർ ഫിഷ്. ഈ മീനിനെ പറ്റി ജപ്പാനിൽ വിവിധ കെട്ടുകഥകൾ ആണ് ഉള്ളത്. ഈ മത്സ്യം കരയിലെത്തിയാൽ ഭൂകമ്പവും സുനാമികളും ഒക്കെ ഉണ്ടാകുമെന്നാണ് ഇവർ കരുതുന്നത്. 201ൽ 1 ജപ്പാനിലെ നാശം വിതച്ച സുനാമിക്കും ഭൂകമ്പത്തിനു മുമ്പ് ഓർമത്സ്യങ്ങൾ തീരത്ത് അടഞ്ഞിരുന്നു എന്നാണ് പറയപ്പെടുന്നത്. കടലിൽ ഏകദേശം 3300 അടി താഴ്ചയിലാണ് ഓർമൽസ്യങ്ങൾ ജീവിക്കുന്നത്. ഇത്തരത്തിൽ ദുരന്തങ്ങൾക്കു മുമ്പാണ് ഈ മത്സ്യങ്ങൾ മുകളിലേക്ക് വരുന്നത് എന്നാണ് പറയപ്പെടുന്നത്.
പാമ്പിനോട് സാദൃശ്യമുള്ള കൂറ്റൻ ഓർമ്മൽസ്യങ്ങൾക്ക് 20 അടിയിലേറെ നീളം ഉണ്ടെന്നാണ് പറയുന്നത് .കടലിനടിയിൽ സിമിസ് പ്രവർത്തനങ്ങൾ തിരിച്ചറിഞ്ഞതാണ് ഇവ കടലിനു മുകളിലേക്ക് വരുന്നതെന്നാണ് ഒരു വിഭാഗത്തിന്റെ വിശ്വാസം. എന്നാൽ ഇതുവരെ ശാസ്ത്രീയമായ ഒരു തെളിവുകളും ഇതിന് ലഭ്യമായിട്ടില്ല. ഈ മാസം പത്താം തീയതി വീണ്ടും ഒരു ഓർമൽസ്യം കരക്കടിഞ്ഞിരുന്നു.ഇതിന്റെ വീഡിയോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചകൾക്കും വഴിയൊരുക്കിയിരിക്കുന്നത് കൂടാതെ ഉടൻതന്നെ ലോകാവസാനം ഉണ്ടാകും എന്നാണ് പറയപ്പെടുന്നത്.