പരാതി നൽകിയതിലുള്ള വൈരാഗ്യം…അച്ഛനെയും മകളെയും വെട്ടിപരിക്കേൽപ്പിച്ചു…



കൊല്ലം: അസഭ്യം പറയുകയും നഗ്നതാപ്രദർശനം നടത്തുകയും ചെയ്തെന്ന് പരാതി നൽകിയതിന് പിന്നാലെ പരാതിക്കാരിയെ വീട്ടിൽ കയറി വെട്ടിപരിക്കേല്‍പ്പിച്ച് പ്രതികള്‍. പരാതികാരിയെയും 68വയസ്സുള്ള പിതാവിനെയുമാണ് പ്രതികൾ വീട്ടിൽ കയറി ആക്രമിച്ചത്.തങ്ങളെ ശല്യപ്പെടുത്തുന്നത് ചൂണ്ടികാട്ടി പരാതി നൽകി 13 ദിവസം കഴിഞ്ഞിട്ടും പൊലീസ് പ്രതികളെ പിടിച്ചില്ലെന്നും ,പ്രതികളെ പിടികൂടിയിരുന്നെങ്കിൽ തനിക്കും തൻ്റെ പിതാവിനും ഈ അവസ്ഥ വരില്ലായിരുന്നുവെന്നും വെട്ടേറ്റ ആശ പ്രതികരിച്ചു.


Previous Post Next Post