യുഎഇയിലെ വിവിധ പ്രദേശങ്ങളിൽ മഴ പെയ്തു.. ഷാർജയിൽ ഇന്ന് ഉച്ചക്ക് നല്ല മഴ ലഭിച്ചു




ദുബായ് യുഎഇയിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് മഴ പെയ്തു. ഷാർജയിൽ ഉച്ചയ്ക്ക് നല്ല മഴ ലഭിച്ചു. രാജ്യത്ത് മിക്കയിടത്തും ആകാശം ഭാഗികമായി
മേഘാവൃതമാണെന്നതിനാൽ കൂടുതൽ മഴ പ്രതീക്ഷിക്കുന്നതായി ദേശീയ കാലാവസ്‌ഥാ കേന്ദ്രം അറിയിച്ചു.
രാജ്യത്തിന്റെ വടക്കൻ, കിഴക്കൻ മേഖലകളിൽ ചിലയിടങ്ങളിൽ മഴ പ്രതീക്ഷിക്കാമെന്ന് കാലാവസ്‌ഥാ വകുപ്പ് നേരത്തെ പ്രവചിച്ചിരുന്നു.
Previous Post Next Post