സൈക്കിളിൽ വരികയായിരുന്ന പെൺകുട്ടിയെ തടഞ്ഞു നിർത്തി,കൈക്ക് കയറി പിടിച്ച്; അമ്പലപ്പുഴയിൽ പോക്സോ കേസ് പ്രതി പിടിയിൽ



അമ്പലപ്പുഴ: പോക്സോ കേസിൽ പ്രതി അറസ്റ്റിൽ. പുറക്കാട് പഞ്ചായത്ത് ആറാം വാർഡിൽ കൊച്ചുതറ വീട്ടിൽ ഭദ്രൻ്റെ മകൻ സുബിൻ ( 33) നെ ആണ് അമ്പലപ്പുഴ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പ്രതീഷ്കുമാർ എം ൻ്റെ നേതൃത്വത്തിൽ ഉള്ള അന്വേഷണസംഘം പിടികൂടിയത്.

കെ.പി.എം.എസ് ശാഖയുടെ വാർഷികത്തിന് പോയി തിരികെ സൈക്കിളിൽ വരികയായിരുന്ന അതിജീവതയെ വഴിയിൽ തടഞ്ഞു നിർത്തി കൈക്ക് കയറി പിടിക്കുകയും, അശ്ലീലം പറയുകയും ചെയ്യുകയും ചെയ്തെന്ന അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത് കേസിലെ പ്രതിയായ സുബിനെ അറസ്റ്റ് ചെയ്‌ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അമ്പലപ്പുഴ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പ്രതീഷ്കുമാർ എം ൻ്റെ നേതൃത്വത്തിൽ സബ്ബ് ഇൻസ്പെക്ടർ അനീഷ് കെ ദാസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ രാജീവ്‌, നൗഷാദ്, ബിബിൻദാസ്, ജോസഫ് ജോയ്, സിവിൽ പൊലീസ് ഓഫീസർ വിഷ്ണു എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Previous Post Next Post