റെസ്ക്യൂ വാഹനം എത്താൻ കഴിയാത്ത പല ഭാഗങ്ങളിലും കായലിൽ നിന്ന് വെള്ളം ശേഖരിച്ചാണ് തീ അണച്ചത്. സേനാഗങ്ങൾ വിവിധ ടീമായി തിരിഞ്ഞ് അര കിലോമീറ്ററോളം കാൽനടയായി എത്തിയാണ് കായലിന്റെ പല ഭാഗങ്ങിലായി കത്തിയ തീ നിയന്ത്രിച്ചത്. പ്രദേശത്ത് ആരോ ചപ്പുുചവറുകൾ കത്തിച്ചതിൽ നിന്നാണ് തീ പിടുത്തം ഉണ്ടായതെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു. വിഴിഞ്ഞത്ത് നിന്ന് ഫയർ ആന്റ് റെസ്ക്യൂ സേനാംഗങ്ങൾ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അസി. സ്റ്റേഷൻ ഓഫീസർ ജസ്റ്റിന്റെ നേതൃത്വത്തിൽ ഓഫീസർമാരായ സന്തോഷ് കുമാർ, ഷിജു, പ്രദീപ്, അൻ്റു , ഹരിദാസ്, സജി എന്നിവർ ചേർന്ന് തീ നിയന്ത്രണ വിധേയമാക്കി