കൂറുമാറി വോട്ട് ചെയ്ത വനിത നേതാവിന്‍റെ ഭർത്താവിന്‍റെ കട സിപിഎം അടിച്ച് തകർത്തു





മലപ്പുറം: ചുങ്കത്തറ പഞ്ചായത്തിലെ ഭരണം നഷ്ടപ്പെട്ടതിൽ കൂറുമാറിയ വനിത അംഗത്തിന്‍റെ ഭർത്താവിന്‍റെ കട സിപിഎം പ്രവർത്തകർ അടിച്ചു തകർത്തു.

അവിശ്വാസ പ്രമേയത്തിൽ സിപിഐഎം അംഗമായിരുന്ന സുധീറിന്‍റെ ഭാര്യ നുസൈബ യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തതിനാലാണ് തൃണമൂൽ കോൺഗ്രസ് പ്രാദേശിക നേതാവ് കൂടെയായ സുധീർ പുന്നപ്പാലയുടെ ഓൺലൈൻ സേവനങ്ങൾ നൽകിയിരുന്ന കട അടിച്ച് തകർത്തത്. സംഭവത്തിൽ സുധീർ മലപ്പുറം എസ്പിക്ക് പരാതി നൽകി.

വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം കടയിൽ എത്തിയ ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെയുളള അഞ്ചംഗ സംഘം കട അടിച്ചു തകർക്കുകയും കട ഷട്ടർ ഇട്ട് പൂട്ടുകയും ചെയ്തത്. സുധീറിനെ സിപിഐഎം നേതാക്കൾ ഭീഷണിപ്പെടുത്തുന്ന ഫോൺ കോളുകൾ പുറത്ത് വന്നിരുന്നു. സിപിഎമ്മിനെ ചതിച്ചിട്ട് തുടർന്നുള്ള പൊതുജീവിതം പ്രയാസം ആകുമെന്നായിരുന്നു സിഐടിയു ഏരിയ സെക്രട്ടറി എം.ആർ. ജയചന്ദ്രന്‍റെ ഫോണിലെ ഭീഷണി. 
Previous Post Next Post