മലയാളത്തിലെ ഒന്നാം നമ്പര്‍ വാര്‍ത്താ ചാനലായ ഏഷ്യാനെറ്റ് ന്യൂസ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ രാജേഷ് കാല്‍റ (Rajesh Kalra) രാജിവച്ചു. 2020 മുതല്‍ഏഷ്യാനെറ്റ് ന്യൂസ് എക്‌സിക്യൂട്ടീവ് ചെയര്‍മാനായിരുന്നു. നീരജ് കോലിയാണ് പുതിയ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍. ബിസിനസ്സ് ഹെഡായ ഫ്രാങ്ക് പി തോമസിനെ ഗ്രൂപ്പ് സിഇഒ ആയും നിയമിച്ചു.
രാജേഷ് കാല്‍റ 2006 മുതല്‍ 2020 വരെ ടൈംസ് ഇന്റര്‍നെറ്റിന്റെ എഡിറ്റായി ചുമതല വഹിച്ചിരുന്നു. വിവിധ മാധ്യമ സ്ഥാപനങ്ങളില്‍ പല ഉന്നത പദവികളും വഹിച്ച ശേഷമാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ ഭാഗമായത്. എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ പദവി വഹിച്ച കാലത്ത് കമ്പനിക്ക് ശ്രദ്ധേയമായ വളര്‍ച്ചയാണ് ഉണ്ടായിട്ടുള്ളത്