ബൈക്ക് ടോറസ് ലോറിയില്‍പെട്ടു… സ്കൂൾ വിദ്യാ‍ർഥികൾക്ക് ദാരുണാന്ത്യം…





മലപ്പുറത്ത് മിനിഊട്ടി ട്രിപ്പിനിറങ്ങിയ വിദ്യാ‍ർഥികൾക്ക് വാഹനാപകടത്തിൽ ദാരുണാന്ത്യം. വേങ്ങരക്ക് സമീപം മിനിഊട്ടി – നെടിയിരുപ്പ്‌ റോഡിൽ ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ബൈക്ക് യാത്രക്കാരായ കൊട്ടപ്പുറം കൊടികുത്തിപ്പറമ്പ് സ്വദേശികളായ മുഫീദ്, വിനായക് എന്നിവർക്കാണ് ജീവൻ നഷ്ടമായത്.

കൊട്ടപ്പുറം ഹയർ സെക്കൻഡറി സ്‌കൂളിലെ എസ്എസ്എൽസി,പ്ലസ് വൺ വിദ്യാർഥികളാണ് മരിച്ചത്. ടോറസ് ലോറിയുടെ അടിയിലകപ്പെട്ട വിദ്യാർഥി സ്ഥലത്ത് വച്ചും മറ്റൊരാൾ ആശുപത്രിയിലേക്കള്ള വഴിമധ്യേയുമാണ് മരിച്ചത്.

മിനി ഊട്ടിയിലേക്ക് വിനോദയാത്രക്ക് പോവുന്നതിനിടെ രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം. വിദ്യാർഥികളുടെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

Previous Post Next Post