ഫോട്ടോ കടപ്പാട് : ലിജീഷ് ( സുഗന്ധമൊബൈൽസ് - പാമ്പാടി )
പാമ്പാടി : പാമ്പാടി മഞ്ഞാടി ക്ഷേത്രത്തിന് സമീപം നിയന്ത്രണം വിട്ട കാർ തലകീഴായി വീട്ടുമുറ്റത്ത് പതിച്ചു ഇന്നലെ രാത്രി 10.30 ന് ആയിരുന്നു അപകടം കൂരോപ്പട സ്വദേശിയുടെതാണ് കാർ കാർ ഓടിച്ച ആലാംപള്ളി പെരുമ്പ്രക്കുന്ന് സ്വദേശിക്ക് നിസാര പരുക്കുണ്ട്
കാളച്ചന്ത മഞ്ഞാടി റോഡിൽ മോൻസി കാരിക്കോടിൻ്റ വീടിൻ്റെ മുറ്റത്താണ് നിയന്ത്രണം വിട്ട കാർ പതിച്ചത് സ്ഥിരം അപകട വേദിയയായ ഈ സ്ഥലത്ത് ബാരിക്കേഡർ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം