അംഗപരിമിതർക്കുള്ള പ്രത്യേക വാഹനത്തിൽ പോയ യുവതിയിൽ നിന്ന് ടോൾ ഈടാക്കി… ദേശീയപാത അതോറിറ്റിക്ക് പിഴ





ചണ്ഡീഗഡ് : അസ്ഥിരോഗ വൈകല്യമുള്ള യുവതിയ്ക്ക് ടോൾ പ്ലാസയിൽ വച്ച് തടയുകയും പണം ഈടാക്കുകയും ചെയ്ത ദേശീയപാത അതോറിറ്റിക്ക് പിഴയിട്ട് കോടതി. 

ചണ്ഡിഗഡിലെ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻനാണ് ദേശീയപാത അതോറിറ്റിക്ക് പിഴയിട്ടത്. 40 രൂപയാണ് അസ്ഥി രോഗ വൈകല്യമുള്ള യുവതിയിൽ നിന്ന് ടോളായി ദേശീയ പാതാ അതോറിറ്റി അധികൃതർ പിരിച്ചെടുത്തത്. യുവതിക്ക് 17000 രൂപ നൽകാനാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്. 
Previous Post Next Post