![](https://140news.in/wp-content/uploads/2024/12/sabarimala.jpg)
കുംഭമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ടരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു. ഭസ്മാഭിഷിക്തനായ അയ്യപ്പനെ വണങ്ങാൻ കാത്ത് നിന്നത് ആയിരങ്ങളാണ്.
നട തുറന്ന ശേഷം പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നി പകർന്നു. കുംഭമാസം ഒന്നാം തീയ്യതിയായ നാളെ രാവിലെ 5 മണിക്ക് നട തുറക്കും. കുംഭമാസ പൂജകള്‍ പൂര്‍ത്തിയാക്കി ഫെബ്രുവരി 17 ന് രാത്രി 10 മണിയ്ക്ക് നട അടയ്ക്കും.