ന്യൂഡൽഹി: ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമയുടെ സുരക്ഷ ഇസഡ് കാറ്റഗറിയിലേക്ക് ഉയർത്തി കേന്ദ്രസർക്കാർ. ദലൈ ലാമയുടെ ജീവന് ഭീഷണിയുള്ളതിനാലാണ് സുരക്ഷ കർശനമാക്കിയിരിക്കുന്നത്. ഇന്‍റലിജൻസ് വിഭാഗമാണ് ദലൈലാമയുടെ ജീവന് ഭീഷണിയുള്ളതായി സർക്കാരിന് റിപ്പോർട്ട് നൽകിയത്.
വീട്ടിലുള്ളപ്പോഴും പുറത്തു പോകുമ്പോഴും 33 സുരക്ഷാ ഉദ്യോഗസ്ഥരായിരിക്കും അദ്ദേഹത്തിനൊപ്പമുണ്ടായിരിക്കുക. ഹിമാചൽ പ്രദേശിൽ താമസം ആരംഭിച്ചതു മുതൽ ദലൈ ലാമയ്ക്ക് നിരവധി ഭീഷണികൾ ഉണ്ട്.