നിയമസഭാ തെരഞ്ഞെടുപ്പ്; ഡൽഹിയിൽ പരസ്യ പ്രചരണം അവസാനിച്ചു

ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ പരസ്യ പ്രചരണം അവസാനിച്ചു. 70 മണ്ഡലങ്ങളിൽ ബുധനാഴ്ചയാണ് വോട്ടെടുപ്പ്. അവസാനഘട്ട പ്രചരണത്തിൽ പ്രമുഖ നേതാക്കളെല്ലാം നിറഞ്ഞു. ബജറ്റും നികുതിയിളവുമടക്കം ഡൽഹിയിലെ മലീനീകരണം അടക്കം നിരവധി വിഷയങ്ങൾ ചർച്ചയായി.

ബിജെപിക്കായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ജെ.വി. നദ്ദ എന്നിവർ കളത്തിലിറങ്ങിയപ്പോൾ കോൺഗ്രസിനായി പ്രിയങ്ക ഗാന്ധി എത്തി. അതേസമയം, കെജ്‌രിവാളിനെ മുൻ നിർത്തിയാണ് എഎപിയുടെ പ്രചരണം.

ഒരു വശത്ത് നികുതിയിളവ് അനുകൂലമായേക്കും എന്ന പ്രതീക്ഷയിലാണ് ബിജെപി. മറുവശത്ത് ബിജെപിക്കെതിരേ ഗുരുതരമായ ആരോപണങ്ങളുമായാണ് ആം ആദ്മിയുടെ പ്രചരണം. ബിജെപി പാര്‍ട്ടിയില്‍ ചേരാന്‍ ആളുകളെ ഭീഷണിപ്പെടുത്തുകയാണ്. ബിജെപിക്ക് മുന്നില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പോലും കീഴടങ്ങി തുടങ്ങിയ വിമർശനങ്ങൾ കെജ്‌രിവാളിന്‍റെ ഭാഗത്തു നിന്നും ഉയർന്നു. മദ്യനയ അഴിമതിയും കെജ്‌രിവാളിന്‍റെ ആഡംബര ബംഗ്ലാവും അടക്കം കോണ്‍ഗ്രസും ബിജെപിയും പ്രചാരണ ആയുധമാക്കുന്നുണ്ട്.
Previous Post Next Post