സൗദിയിലെ വിവിധ ഭാഗങ്ങളിൽ വ്യാഴാഴ്‌ച വരെ മഴയ്ക്കു സാധ്യത



ജിദ്ദ: സൗദിയിലെ വിവിധപ്രവിശ്യകളിൽ വ്യാഴാഴ്‌ച വരെ മഴയ്ക്കു സാധ്യതയുള്ളതായി ദേശീയ കാലാവസ്‌ഥാ കേന്ദ്രം അറിയിച്ചു. റിയാദ്, ഹായിൽ, അൽഖസീം, കിഴക്കൻ പ്രവിശ്യ, ഉത്തര അതിർത്തി പ്രവിശ്യ, മക്ക, മദീന എന്നീ പ്രവിശ്യകളിലാണ് മഴയ്ക്കു സാധ്യതയുള്ളത്. സൗദിയിലെ ഭൂരിഭാഗം പ്രവിശ്യകളിലും നാളെ വരെ മഴയ്ക്കു സാധ്യതയുള്ളതായി ദേശീയ കാലാവസ്‌ഥാ കേന്ദ്രം ബുധനാഴ്‌ച അറിയിച്ചിരുന്നു.

പൊടിക്കാറ്റിന്റെ അകമ്പടിയോടെയും ആലിപ്പഴ വർഷത്തോടെയും മക്ക പ്രവിശ്യയിലെ തായിഫ്, മൈസാൻ, അദം, അർദിയാത്ത്, അൽമോയ, ഖുർമ, റനിയ, തുർബ, മക്ക, ബഹ്റ, ജുമും, ഖുലൈസ്, അൽകാമിൽ എന്നിവിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്. അൽബാഹ, റിയാദ്, അൽഖസീം, ഹായിൽ, നജ്റാൻ, കിഴക്കൻ പ്രവിശ്യ, മദീന, ഉത്തര അതിർത്തി പ്രവിശ്യ, അൽജൗഫ് എന്നീ പ്രവിശ്യകളിലും നാളെ വരെ മഴയ്ക്കു സാധ്യതയുള്ളതായി ദേശീയ കാലാവസ്‌ഥാ കേന്ദ്രം ബുധനാഴ്‌ച അറിയിച്ചിരുന്നു.
Previous Post Next Post