വീട്ടില്‍ തനിച്ചു താമസിക്കുകയായിരുന്ന വയോധികയെ വീട്ടുമുറ്റത്ത് മരിച്ച നിലയില്‍ കണ്ടെത്തി.


ചെങ്ങന്നൂര്‍:  വീട്ടില്‍ തനിച്ചു താമസിക്കുകയായിരുന്ന വയോധികയെ വീട്ടുമുറ്റത്ത് മരിച്ച നിലയില്‍ കണ്ടെത്തി. 

ചെങ്ങന്നൂര്‍ പുത്തന്‍കാവ് കടവില്‍ സുനില്‍ കോട്ടേജില്‍ പരേതനായ ജോര്‍ജ് സാമുവേലിന്റെ ഭാര്യ മീന സാമുവേല്‍ (69) ആണ് മരിച്ചത്. 
 
ഇന്നലെ വൈകിട്ട് വീടിനും സമീപത്തെ മതിലിനും ഇടയിലായാണ് ഇവരെ മരിച്ച നിലയില്‍ കണ്ടത്. ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സമീപ വാസികള്‍ നടത്തിയ പരിശോധനയിലാണ് ജീര്‍ണിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്.  മൃതദേഹത്തിന് രണ്ടു ദിവസത്തിലധികം പഴക്കമുള്ളതായി കരുതപ്പെടുന്നു. 

മുറ്റത്തെ ചെടികള്‍ വെട്ടുമ്പോഴാണ് മരണം സംഭവിച്ചതെന്ന് സംശയിക്കുന്നു. ഇവരുടെ കയ്യില്‍ വെട്ടുകത്തിയുമുണ്ടായിരുന്നു. വെട്ടിയിട്ട ചെടികള്‍ മുറ്റത്ത് കിടപ്പുണ്ട്. 

കഴിഞ്ഞ മൂന്ന് ദിവസങ്ങളിലെ പത്രങ്ങളും വീട്ടില്‍ എടുക്കാതെ കിടക്കുന്നുണ്ട്. ഇവര്‍ സമീപവാസികളുമായി ബന്ധമില്ലാതെയാണ് കഴിഞ്ഞിരുന്നത്. 

ചെങ്ങന്നൂര്‍ എസ്എച്ച്്ഒ എ.സി വിപിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്ത് എത്തി മേല്‍ നടികള്‍ സ്വീകരിച്ചു. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. 

മകന്‍ സുനില്‍ വിദേശത്തും മകള്‍ സുമി ചെന്നൈയിലുമാണ്. സംസ്‌കാരം പിന്നീട്.
Previous Post Next Post