ടിപി കേസ് പ്രതികള്‍ക്ക് യഥേഷ്ടം പരോള്‍, മൂന്നുപേര്‍ ആയിരത്തിലേറെ ദിവസം പുറത്ത്, കണക്കുകള്‍





തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് യഥേഷ്ടം പരോള്‍ നല്‍കിയിരുന്നതായി കണക്കുകള്‍. നിയമസഭയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ചോദ്യത്തിന് മുഖ്യമന്ത്രി നല്‍കിയ മറുപടിയിലാണ് ഒന്നാം പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമേറ്റ ശേഷമുള്ള കണക്ക് പുറത്ത് വന്നത്.

ടിപി കേസിലെ മൂന്നു പ്രതികള്‍ക്ക് ആയിരത്തിലേറെ ദിവസമാണ് പരോള്‍ ലഭിച്ചത്. കെസി രാമചന്ദ്രന്‍ (1081 ദിവസം), ട്രൗസര്‍ മനോജ് (1068 ദിവസം), സജിത്ത് (1078 ദിവസം) എന്നിവര്‍ക്കാണ് ആയിരം ദിവസത്തിലധികം പരോള്‍ ലഭിച്ചത്. ആറു പ്രതികൾക്ക് 500ലധികം ദിവസവും പരോള്‍ ലഭിച്ചു.  ടി കെ രജീഷ് (940), മുഹമ്മദ് ഷാഫി (656), ഷിനോജ് (925). റഫീഖ് (782), കിര്‍മാണി മനോജ് (851), എം സി അനൂപ് (900) എന്നിങ്ങനെയാണ് പരോള്‍ ലഭിച്ചത്. ടിപി കേസിലെ മുഖ്യപ്രതിയായ കൊടി സുനിക്ക് 60 ദിവസവും പരോള്‍ ലഭിച്ചുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
Previous Post Next Post