വീട്ടിലെത്തിയ ഭർത്താവ് കണ്ടത് വീട്ടിൽ ഭാര്യക്കൊപ്പം കാമുകനെ.. കുത്തിക്കൊലപ്പെടുത്തി….



ഭാര്യയുടെ കാമുകനെ കുത്തിക്കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ. സംഭവത്തിൽ പ്രതിയായ മുരുകവേലിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.തമിഴ്നാട്ടിലെ കോയമ്പത്തൂരിലാണ് സംഭവം. കരൂർ സ്വദേശി മുനിയാണ്ടിയാണ് കൊല്ലപ്പെട്ടത്.ജോലി കഴിഞ്ഞ് വീട്ടിലെത്തിയ മുരുകവേൽ ഭാര്യ സുമിത്ര മുനിയാണ്ടിയുമായി വീടിനുള്ളിൽ സംസാരിക്കുന്നതാണ് കണ്ടത്. ഇതിൽ പ്രകോപിതനായ മുരുകവേൽ വീട്ടിലേക്ക് കയറുകയും കത്തിയുപയോ​ഗിച്ച് മുനിയാണ്ടിയുടെ നെഞ്ചിൽ ആഴത്തിൽ കുത്തുകയുമായിരുന്നു. ഇതിനിടെ നെഞ്ചിൽ തറച്ച കത്തിയുമായി മുനിയാണ്ടി പുറത്തേക്കോടി. സുമിത്ര മുരുകവേലിനെ വീട്ടിൽ അടച്ചിടുകയും മുനിയാണ്ടിക്ക് പിറകെ ഓടുകയുമായിരുന്നു. പിന്നാലെ മുനിയാണ്ടിയുടെ നെഞ്ചിൽ നിന്നും സുമിത്ര കത്തി വലിച്ചൂരി. ഇതോടെ അമിത രക്തസ്രാവം ഉണ്ടാവുകയും മുനിയാണ്ടി മരണപ്പെടുകയുമായിരുന്നു.


Previous Post Next Post