പുനലൂരിൽ വിവാഹ സൽക്കാരം കഴിഞ്ഞ് ബൈക്കിൽ മടങ്ങി വരിയായിരുന്നു കാർലോസും ബന്ധുവായ ജാനീസ് ജോൺസണും. കൊട്ടാരക്കര വിജയ ആശുപത്രിക്ക് സമീപത്ത് വെച്ച് നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ചു കയറി. പരിക്കേറ്റവരെ സമീപത്തുണ്ടായിരുന്നവരാണ് ആശുപത്രിയിൽ എത്തിച്ചത്. മരിച്ച കാർലോസിൻ്റെ പരിക്ക് ഗുരുതരമായിരുന്നു. ബന്ധു ചികിത്സയിൽ തുടരുകയാണ്.