ആയിരം രൂപ ഫീസ് അടച്ചില്ല…അഞ്ച് വയസുകാരനെ നാല് മണിക്കൂറോളം ക്ലാസിൽ കയറ്റിയില്ല…


ആയിരം രൂപ ഫീസ് അടയ്ക്കാത്തതിനാൽ അഞ്ച് വയസുകാരനെ നാല് മണിക്കൂറോളം തടഞ്ഞുവെച്ച സ്‌കൂൾ പ്രിൻസിപ്പലിനും കോ-ഓർഡിനേറ്ററിനുമെതിരെ കേസ്. മുംബൈയിലെ ഓർക്കിഡ് ഇൻ്റർനാഷണൽ സ്‌കൂളിലാണ് സംഭവം. കുട്ടിയുടെ പിതാവ് നൽകിയ പരാതിയിൽ ജുവനൈൽ ജസ്റ്റിസ് ആക്‌ട് സെക്ഷൻ 75 പ്രകാരം പ്രിൻസിപ്പൽ വൈശാലി സോളാനിക്കും കോ-ഓർഡിനേറ്റർ ദീപ്തിക്കുമെതിരെ വ്യാഴാഴ്ച എഫ്ഐആർ രജിസ്റ്റർ ചെയ്തു.
Previous Post Next Post