ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ


അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ. ഇന്ത്യയുടെ 357 റൺസ് എന്ന കൂറ്റൻ സ്കോറിനെതിരേ പൊരുതിയ ഇംഗ്ലണ്ട് 214 റൺസിന് ഓൾ ഔട്ടായി. 142 റൺസുകളുടെ വൻ ജയമാണ് ഇന്ത്യ നേടിയത്. ഇന്ത്യക്കെതിരേയുള്ള ബാറ്റിങ് ആരംഭിച്ചപ്പോൾ ഇംഗ്ലണ്ട് മികച്ച ഫോമിലായിരുന്നു. ഓപ്പണർമാരായ ഫിലിപ് സാൾട്ടും ഡെൻ ഡക്കറ്റും ഇന്നിങ്സ് നല്ല രീതിയിൽ ആരംഭിച്ചു. 6 ഓവറിൽ 60 റൺസ് നേടിയതിനിടെ ബെൻ ഡക്കറ്റ് പുറത്തായതോടെയാണ് ഇംഗ്ലണ്ടിന്‍റെ പതനം ആരംഭിച്ചത്. 22 പന്തിൽ നിന്ന് 34 റൺസാണ് ഡക്കറ്റ് അടിച്ചെടുത്തത്. പുറകേ ഫിലിപ് സാൾട്ടും ഔട്ടായി. പിന്നീട് ടോം ബാന്‍റൺ (38), ജോ റൂട്ട് (24), ഹരി ബ്രൂക്ക് (19) ഗസ് ആറ്റ്കിൻസൻ (38)എന്നിവർ മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്.

ഗില്ലിന്‍റെ സെഞ്ചുറിയും(112) , കോലി , ശ്രേയസ് എന്നിവരുടെ അർധ സെഞ്ചുറിയും ഇന്ത്യൻ സ്കോറിനെ ശക്തമാക്കിയിരുന്നു.

ആദ്യ രണ്ട് മത്സരങ്ങളിലും വിജയിച്ചതോടെ ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. 2023ലെ ഏകദിന ലോകകപ്പ് ഫൈനലിലെ പരാജയത്തിനു ശേഷം ആദ്യമായാണ് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്ത്യ ജയിച്ചു മടങ്ങുന്നത്.
Previous Post Next Post