കോട്ടയം: കൈകൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ പിടിയിൽ. കോട്ടയം വെള്ളാവൂർ സ്പെഷ‍്യൽ വില്ലേജ് ഓഫീസർ അജിത്താണ് പിടിയിലായത്. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു അജിത്തിനെ വില്ലേജ് ഓഫീസിൽ വച്ച് വിജിലൻസ് സംഘം പിടികൂടിയത്.
പരാതികാരനിൽ നിന്നും ഭൂമി പോക്കുവരവിനായി 5000 രൂപ കൈകൂലി വാങ്ങുന്നതിനിടെയായിരുന്നു പിടിയിലായത്. അറസ്റ്റ് ചെയ്ത പ്രതിയെ വിജിലൻസ് ചോദ‍്യം ചെയ്തു വരികയാണ്. കേസിൽ വില്ലേജ് ഓഫീസർ ജിജു സ്‌കറിയയെ രണ്ടാം പ്രതിയായി ചേർത്തിട്ടുണ്ട്.