ഡല്‍ഹിയില്‍ ബിജെപി; ആം ആദ്മിക്ക് തിരിച്ചടി; എക്‌സിറ്റ് പോള്‍ ഫലം



ന്യൂഡല്‍ഹി: വാശിയേറിയ പോരാട്ടം നടന്ന ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ അരവിന്ദ് കെജരിവാളിന്റെ നേതൃത്വത്തിലുള്ള എഎപിയെ അട്ടിമറിച്ച് ബിജെപി അധികാരത്തിലെത്തുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍. ഭൂരിപക്ഷം എക്സിറ്റുപോള്‍ ഫലങ്ങളും ബിജെപി അധികാരത്തിലെത്തുമെന്നാണ് പ്രവചിക്കുന്നത്. ആം അദ്മി അധികാരത്തില്‍ തുടരുമെന്ന് വീ പ്രീസൈഡ് അഭിപ്രായ സര്‍വേ മാത്രമാണ് പറയുന്നത്. കോണ്‍ഗ്രസ് മൂന്ന് സീറ്റുകള്‍ വരെ നേടുമെന്ന് ചാണക്യ അഭിപ്രായ സര്‍വേ പറയുമ്പോള്‍ മറ്റെല്ലാം മറ്റെല്ലാം സര്‍വേകളിലും രണ്ടുവരെ സീറ്റുകളാണ് പറയുന്നത്.

ചാണക്യ അഭിപ്രായ സര്‍വേ ഫലം 39- 44 ബിജെപി, ആം ആദ്മി 25-28, കോണ്‍ഗ്രസ് 2-3, മേട്രിസ് ബിജെപി 39-44, ആംആദ്മി 32-37, കോണ്‍ഗ്രസ് 1, ജെവിസി ബിജെപി 39-45, ആം ആദ്മി 22-31, കോണ്‍ഗ്രസ് 2, പി മാര്‍ക്ക് ബിജെപി 39-49, ആം ആദ്മി 21-31, പോള്‍ ഡയറി ബിജെപി42-50. ആം ആദ്മി 18-25, കോണ്‍ഗ്രസ് 0-2, വീ പ്രീസൈഡ് ആംആദ്മി 52, ബിജെപി 23 , കോണ്‍ഗ്രസ് 1 എന്നിങ്ങനെയാണ്.

ആംആദ്മി, ബിജെപി, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളുടെ ത്രികോണ മത്സരത്തിനാണു ഡല്‍ഹി വേദിയായത്. 96 വനിതകളും ഒരു ട്രാന്‍സ്‌ജെന്‍ഡറും ഉള്‍പ്പെടെ 699 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. കഴിഞ്ഞ 2 നിയമസഭാ തെരഞ്ഞെടുപ്പുകളിലും വമ്പന്‍ ഭൂരിപക്ഷത്തിലാണ് ആംആദ്മി പാര്‍ട്ടി അധികാരത്തിലെത്തിയത്. 10 വര്‍ഷമായി സീറ്റൊന്നും കിട്ടാത്ത കോണ്‍ഗ്രസിനും 28 വര്‍ഷമായി ഭരണത്തിനു പുറത്തിരിക്കുന്ന ബിജെപിക്കും ഇത് അഭിമാന പോരാട്ടമാണ്.

വൈകീട്ട് അഞ്ച് മണിവരെയുള്ള കണക്കുകള്‍ പ്രകാരം 58 ശതമാനം ആളുകള്‍ വോട്ട് രേഖപ്പെടുത്തി. രാഷ്ട്രപതി ദ്രൗപദി മുര്‍മു, കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി, വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കര്‍, ഡല്‍ഹി മുഖ്യമന്ത്രി അതിഷി, എഎപി നേതാവ് മനീഷ് സിസോദിയ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തുടങ്ങിയവര്‍ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. എട്ടിനാണ് ഫലപ്രഖ്യാപനം.
Previous Post Next Post