റാന്നിയിൽ ആരോഗ്യമന്ത്രിയെ കരിങ്കൊടി കാണിച്ചു യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർപത്തനംതിട്ട റാന്നിയില്‍ വെച്ചാണ് ഔദ്യോഗിക പരിപാടി കഴിഞ്ഞു മടങ്ങിയ മന്ത്രിയെ കരിങ്കൊടി കാണിച്ചത്




പത്തനംതിട്ട: ആരോഗ്യമന്ത്രിയെ കരിങ്കൊടി കാണിച്ചു യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ.

പത്തനംതിട്ട റാന്നിയില്‍ വെച്ചാണ് ഔദ്യോഗിക പരിപാടി കഴിഞ്ഞു മടങ്ങിയ മന്ത്രിയെ കരിങ്കൊടി കാണിച്ചത്.
ആശാ പ്രവർത്തകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാത്തതില്‍ ആയിരുന്നു പ്രതിഷേധം. പ്രതിഷേധം കണ്ട് വാഹനം നിർത്തി മന്ത്രി പുറത്തിറങ്ങി. നടുറോഡില്‍ മന്ത്രിയും യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരും തമ്മില്‍ വാഗ്വാദവുമുണ്ടായി. പിന്നീട് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി

 

Previous Post Next Post