മഹാകുംഭമേള അപകടം…തിക്കും തിരക്കും ആസൂത്രിതമായി ഉണ്ടാക്കിയതോ…



മഹാകുംഭമേളയിലെ അപകടത്തിൽ ഗൂഢാലോചന സംശയിച്ച് പൊലീസ്. സംഭവത്തിൽ ഗൂഢാലോചന ഉണ്ടോ എന്ന് പോലീസ് അന്വേഷിക്കും. തിക്കും തിരക്കും ആസൂത്രിതമായി ഉണ്ടാക്കിയതാണോ എന്നു പരിശോധിക്കും.
തിക്കും തിരക്കും സൃഷ്ടിക്കാൻ ബാഹ്യ ഇടപെടലുണ്ടായോ എന്നാണ് അന്വേഷണസംഘത്തിന്റെ സംശയം. കുംഭമേളയെ ഇടിച്ചുതാഴ്ത്താൻ ഒരു ശക്തിക്കും കഴിയില്ലെന്നും യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് പറഞ്ഞു. കുംഭമേളയിൽ ഏതെങ്കിലും തരത്തിലുള്ള ബാഹ്യ ഇടപെടലുണ്ടോ എന്നാണ് അന്വേഷണ സംഘം ഇപ്പോൾ അന്വേഷിക്കുന്നത്.


Previous Post Next Post