
കൊച്ചി: കളമശ്ശേരിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കളമശ്ശേരി എൻഎഡി ശാന്തിഗിരി കാരക്കാട്ടിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം. ഇടറോഡിലൂടെ പോകുന്നതിനിടെ കാറിന്‍റെബോണറ്റിൽ നിന്നും പുക ഉയർന്നതിനെ തുടർന്ന് ഡ്രൈവർ കാർ നിർത്തി പുറത്തേക്കിറങ്ങുകയായിരുന്നു. കാറിൽ നിന്ന് ഡ്രൈവര്‍ ഇറങ്ങിയ ഉടനെ തീ ആളിപടര്‍ന്നു.