ഭൂനികുതി വർദ്ധനവ് പിൻവലിക്കണം കേരള കോൺഗ്രസ് എം പുതുപ്പള്ളി നിയോജകമണ്ഡലം പ്രവർത്തക സമ്മേളനം



 പുതുപ്പള്ളി . കാർഷിക മേഖലയിൽ നിന്നും കൃഷിക്കാർ പുറകോട്ട് പോകുന്ന സാഹചര്യത്തിൽ റബറിനോ മറ്റ് കാർഷിക ഉൽ പന്നങ്ങൾക്കോ വിലയില്ലാത്ത സാഹചര്യത്തിൽ ഭൂനികുതി വർദ്ധനവ് ഒരുതരത്തിലും  ഉൾക്കൊള്ളാൻ പറ്റാത്ത സാഹചര്യമാണെന്നും 50 ശതമാനം വർദ്ധനവ് അടിയന്തരമായി പിൻവലിക്കണമെന്ന് കേരള കോൺഗ്രസ് എം പുതുപ്പള്ളി നിയോജക മണ്ഡലം പ്രവർത്തക സമ്മേളനം ആവശ്യപ്പെട്ടു പാർട്ടി സംസ്ഥാന സ്റ്റീയറിംഗ് കമ്മിറ്റി അംഗം ജോസഫ് ചാമക്കാലയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം ജില്ലാ പ്രസിഡന്റ് പ്രൊഫ്‌ ലോപ്പസ് മാത്യു ഉദ്ഘാടനം ചെയ്തു യോഗത്തിൽ ജില്ലാ സെക്രട്ടറി ബിജു  ചക്കാല, ബെറ്റി  റോയി,  സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജോസ് കുടകശ്ശേരി,ബെന്നി വടക്കെടം, ചാക്കപ്പൻ തെക്കനാട്ട്, ജിജോ വരിക്കമുണ്ട,  ആലി  മാത്യു , ജോയി ഇലഞ്ഞിക്കൽ,അഡ്വ സണ്ണി  മാന്ത്ര, മനോജ് ചാക്കോ , ജോസ് കൊറ്റം,  റെനി വള്ളികുന്നേൽ,  വിൻസ് പേരാലിങ്കൽ  അമൽ ചാമക്കാല,  ബിനോയി കാര്യമല,, സാജു മുപ്പാത്തി, ബാബു മീനടം, ജോസ് കൊറ്റം ചുരപ്പാറ, പ്രകാശ് മുകളിൽ , ശാന്തി പ്രഭാത, അമ്പിളി പുല്ലുവേലി, വി സി ജേക്കബ്, മാത്യു മഠത്തിൽ  തുടങ്ങിയവർ സംസാരിച്ചു
Previous Post Next Post