'സ്വർണക്കുരു'; ! ! ഈന്തപ്പഴത്തിനുള്ളിൽ സ്വർണം കടത്താന്‍ ശ്രമിച്ചയാൾ പിടിയിൽ



ന്യൂഡൽഹി: ഈന്തപ്പഴത്തിനുള്ളിൽ വച്ച് കടത്താന്‍ ശ്രമിച്ച സ്വർണവുമായി യാത്രക്കാരന്‍ ഡൽഹിയിൽ പിടിയിൽ. 172 ഗ്രാം സ്വർണമാണ് ജിദ്ദിയിൽ നിന്ന് ഡൽഹിയിലെത്തിയ 56 കാരനായ യാത്രക്കാരനിൽ നിന്നും പിടിച്ചെടുത്തത്. ഇയാളെ കസ്റ്റഡിയിലെടുത്തു.

ബാഗേജിന്‍റെ എക്സറേ സ്കാനിങ്ങ് നടത്തുമ്പോൾ സംശയാസ്പദമായ രീതിയിൽ ആദ്യം ഇവ ശ്രദ്ധയിൽ പെടുകയായിരുന്നു. പിന്നീട് ഇയാൾ ഡോർ ഫ്രെയിം മെറ്റൽ ഡിറ്റക്‌ടറിനുള്ളിലൂടെ കടന്നപ്പോൾ ഉപകരണം ശക്തമായി ശബ്ദിച്ചതോടെ കസ്റ്റംസിന്‍റെ സംശയം ഉറപ്പിച്ചു.

തുടർന്ന് കസ്റ്റംസ് അധികൃതർ ലഗേജ് പരിശോധിച്ചപ്പോഴാണ് ഈന്തപ്പഴത്തിനുള്ളിൽ കുരുക്കുളുടെ സ്ഥാനത്ത് സ്വർണം കണ്ടെത്തുന്നത്. ഇവ ക്രത്യമായ അളവുകളിൽ സംശയം തോന്നാത്ത വണ്ണം മുറിച്ചായിരുന്നു ഈന്തപ്പഴത്തിനുള്ളിൽ നിറച്ചിരുന്നത്. ഇയാൾ ആർക്കുവേണ്ടിയാണ് സ്വർണം എത്തിച്ചത് എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു
Previous Post Next Post