ഉമ തോമസ് എംഎൽഎ ആശുപത്രി വിട്ടു...




കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിക്കിടെ പരുക്കേറ്റ ഉമ തോമസ് എംഎൽഎ ആശുപത്രി വിട്ടു. 46 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷമാണ് ഡിസ്ചാർജായത്.

ഡിസംബർ 29ന് കലൂർ സ്റ്റേഡിയത്തിൽ ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിൽ നടത്തിയ നൃത്ത പരിപാടി കാണുന്നതിനിടെയാണ് എംഎല്‍എ വേദിയിൽ നിന്ന് താഴെയ്ക്കു വീണ് പരുക്കേറ്റത്. അപകടത്തിൽ തലച്ചോറിനേറ്റ ക്ഷതവും ശ്വാസകോശത്തിന് പുറത്തെ നീർക്കെട്ടുമായിരുന്നു പ്രധാന പ്രശ്നം. നിലവിൽ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ഡിസ്ചാർജിന് ശേഷം എറണാകുളം പൈപ്പ് ലൈനിലെ വാടക വീട്ടിലേക്കാണ് എംഎൽഎ പോവുക. സ്വന്തം വീടിന്‍റെ അറ്റകുറ്റ പണികൾക്കു ശേഷം പിന്നീട് വീട്ടിലേക്ക് മാറും.
Previous Post Next Post