സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് യുവാവിനെ നടുറോഡില്‍ കാര്‍ ആക്രമിച്ച് പരിഭ്രാന്തി പരത്തിയ ക്വട്ടേഷന്‍ സംഘത്തെ നാട്ടുകാർ തടഞ്ഞുവച്ച് പൊലീസിൽ ഏൽപ്പിച്ചു. കോഴിക്കോട് നന്‍മണ്ടയിലാണ് നല്ലളം സ്വദേശിയായ മുഹമ്മദ് സുഹൈറി (34) നെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഘത്തിനാണ് നാട്ടുകാരുടെ വക പണികിട്ടിയത്. അക്രമിസംഘത്തില്‍പ്പെട്ട ആറുപേരെയും ബാലുശ്ശേരി ഇന്‍സ്‌പെക്ടര്‍ ടി പി ദിനേശനും സംഘവും അറസ്റ്റ് ചെയ്തു. ആരാമ്പ്രം എടത്തില്‍ നിയാസ് (43), വഴിക്കടവ് നിസാം (30), പടനിലം കള്ളികൂടത്തില്‍ റഫീഖ് (42), വഴിക്കടവ് ഷംനാദ് (30), വഴിക്കടവ് തൈക്കാട്ടില്‍ മുഹമ്മദ് അഷ്‌റഫ് (30), പാതിരിപ്പാടം ചപ്പങ്ങല്‍ മുര്‍ഷിദ് (30) എന്നിവരാണ് പിടിയിലായത്.
സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് യുവാവിനെ നടുറോഡില്‍ കാര്‍ ആക്രമിച്ച് പരിഭ്രാന്തി പരത്തിയ ക്വട്ടേഷന്‍ സംഘത്തെ നാട്ടുകാർ തടഞ്ഞുവച്ച് പൊലീസിൽ ഏൽപ്പിച്ചു...
Kesia Mariam
0
Tags
Top Stories