രക്തചന്ദനം ലേലം ചെയ്യാനൊരുങ്ങി ആന്ധ്ര സർക്കാർ

 

അമരാവതി: ആഗോളതലത്തിൽ 906 മെട്രിക് ടൺ രക്തചന്ദനം ലേലം ചെയ്യാനൊരുങ്ങി ആന്ധ്ര പ്രദേശ് സർക്കാർ. ഫെബ്രുവരി 28 മുതൽ 21 ഘട്ടങ്ങളിലായി നടത്തുന്ന ഇ - ലേലത്തിനായി ആഗോളതലത്തിലുള്ള ഇ-ടെൻഡറുകൾ ക്ഷണിക്കും. ആന്ധ്രയിലെ ശേഷാചലം കാടുകളിൽ ധാരാളമായി രക്തചന്ദനം വളരുന്നുണ്ട്. ഇവ അന്യായമായി വെട്ടി കടത്താൻ ശ്രമിക്കുന്നവരും അനവധിയാണ്.

ഇത്തരം സംഘങ്ങളിൽ നിന്ന് പിടിച്ചെടുത്ത രക്തചന്ദനമാണ് ഇപ്പോൾ ലേലത്തിൽ വയ്ക്കുന്നത്. ഫർണിച്ചറുകൾ നിർമിക്കാനായും ഇവ ഉപയോഗിക്കും.

ആഗോളതലത്തിൽ ടെൻഡറുകൾ ആകർഷിക്കുന്നതിനായി ചൈനീസ് അടക്കമുള്ള നിരവധി ഭാഷകളിൽ ടെൻഡർ വിജ്ഞാപനം പുറപ്പെടുവിക്കും.
Previous Post Next Post