കോട്ടയത്ത് ഉദ്ഘാടന ദിവസം ബാറിൽ നൽകിയ മദ്യത്തിൻ്റെ അളവ് കുറഞ്ഞത് ചോദ്യം ചെയ്ത നാട്ടുകാരനെ അക്രമിച്ച ബാർ ജീവനക്കാരൻ അറസ്റ്റിൽ.. ഗ്ലാസ് ഉപയോഗിച്ച് നാട്ടുകാരനെ എറിഞ്ഞു വീഴ്ത്തിയ ശേഷം മർദ്ദിക്കുക ആയിരുന്നു



 കുറവിലങ്ങാട്: ഉദ്ഘാടന ദിവസം ബാറിൽ മദ്യത്തിൻ്റെ അളവ് കുറഞ്ഞത് ചോദ്യം ചെയ്ത നാട്ടുകാരനെ അക്രമിച്ച കേസിൽ ബാർ ജീവനക്കാരൻ അറസ്റ്റിൽ. എം സി റോഡിൽ വെമ്പള്ളി ജംഗ്ഷനു സമീപം പ്രവർത്തനം ആരംഭിച്ച ബാറിലാണ് സംഘർഷം ഉണ്ടായത്. ബാർ ജീവനക്കാരൻ കുമരകം സ്വദേശി ബിജുവിനെ ആണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.

ബാറിൽ മദ്യപിക്കാൻ എത്തിയ വ്യക്തി മദ്യത്തിൻറെ അളവ് കുറഞ്ഞത് ചോദ്യം ചെയ്തത് ഇഷ്ടപൊടാത്ത ജീവനക്കാരൻ ഗ്ലാസ് ഉപയോഗിച്ച് നാട്ടുകാരനെ എറിഞ്ഞു വീഴ്ത്തിയ ശേഷം മർദിക്കുക ആയിരുന്നു. ത്യപ്പൂണിത്തുറ കേന്ദ്രമായി പ്രവർത്തിക്കുന്ന ഏക ചക്രാ ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിൽ ആണ് പ്രസ്തുത സ്ഥാപനം.
Previous Post Next Post