ബുറൈദ സൗദി അറേബ്യയിലെ
ബുറൈദയിലെ താമസ സ്‌ഥലത്ത് മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ചാത്തനൂർ സ്വദേശി ജയദേവനെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്
ബുറൈദയിൽ എ.സി മെക്കാനിക്കായി ജോലി ചെയ്യുകയായിരുന്നു. മുറിയുടെ അകത്ത് നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് സമീപവാസികൾ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തിയാണ് മുറി തുറന്ന് മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.